കോവിഡ് കാലത്ത് യോഗ ഒരു കിരണം : നരേന്ദ്ര മോഡി

0
37

കോവിഡ് മഹാമാരിക്കെതിരെ ലോകം മുഴുവന്‍ പോരാടുമ്പോള്‍, യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വൈദ്യചികിത്സയ്ക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗയ്ക്ക്‌ പ്രധാന്യം നല്‍കുന്നു. രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു

കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി. കോവിഡ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറി.

അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

Leave a Reply