ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആയ അഹമ്മദാബാദ് മോട്ടറാ സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിൽ പുനർനാമകരണം ചെയ്തു.

0
41

അഹമ്മദാബാദ്

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആയ അഹമ്മദാബാദ് മോട്ടറാ സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിൽ പുനർനാമകരണം ചെയ്തു. രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു, ബി സി സി ഐ സെക്രട്ടറി ജയ് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

1,10,000 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ്‌ മത്സരത്തിന് മുന്നോടിയായാണ് പേര് മാറ്റൽ ചടങ്ങ് നടത്തിയത്.

നരേന്ദ്ര മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ആയിരുന്ന കാലത്താണ് ഈ സ്റ്റേഡിയത്തിന്റെ ആശയം അദ്ദേഹം കൊണ്ടുവന്നതെന്ന് രാഷ്ടപതി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

സർദാർ വല്ലഭായ് പട്ടേൽ കായിക സമുച്ചയത്തിനും മോട്ടേറ സ്റ്റേഡിയത്തിനും ഒപ്പം നരൻപുരയിൽ വരുന്ന സ്പോർട്സ് കോംപ്ലെക്സ് കൂടി ചേരുമ്പോൾ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താൻ സാധിക്കുമെന്നും അഹമ്മദാബാദ് ഇന്ത്യയുടെ സ്പോർട്സ് സിറ്റി ആയി അറിയപ്പെടുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു

Leave a Reply