Saturday, October 5, 2024
HomeMoviesMovie Newsഗ്ലാമറസ് ലുക്കില്‍ നസ്രിയ നസീം; ചിത്രങ്ങള്‍ വൈറല്‍

ഗ്ലാമറസ് ലുക്കില്‍ നസ്രിയ നസീം; ചിത്രങ്ങള്‍ വൈറല്‍

എല്ലാവര്‍ക്കും പ്രയങ്കരിയാണ് മലയാളത്തിന്റെ പ്രിയ നടി നസ്രിയ നസീം. ഇപ്പോള്‍ തെലുങ്ക് സിനിമാലോകം കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം.

നസ്രിയയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ധരിച്ചാണ് താരം എത്തുന്നത്. സ്ട്രാപ് ലെസ് ?ഗൗണില്‍ അതിസുന്ദരിയാണ് താരം. നീരജ കോനയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ഫൊട്ടോഗ്രാഫര്‍.

അതേസമയം അണ്ടേ സുന്ദരാനികിയില്‍ തെലുങ്ക് യുവതാരം നാനിയാണ് നായകനായി എത്തുന്നത്. മിശ്രവിവാഹത്തെ ആസ്പദമാക്കിയുള്ള റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹര്‍ഷ വര്‍ധന്‍, നദിയ മൊയ്തു, രോഹിണി, തന്‍വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍.വിവേക് അത്രേയ ആണ് സംവിധാനം. ജൂണ്‍ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments