Pravasimalayaly

സർക്കാർ പ്രഖ്യാപനം പാഴ് വാക്കാകുന്നു.; ജോലിക്കായി കായികതാരങ്ങൾ സമരത്തിൽ

തിരുവനന്തപു:ദേശീയ ഗെയിംസിൽ മെഡൽ നേടിയാൽ സർക്കാർ ജോലി നല്കുമെന്ന പ്രഖ്യാപനംകഴിഞ്ഞ് അഞ്ചാണ്ട് പൂര്‍ത്തിയായെങ്കിലും ജോലി ഇതേവരെ ലഭിച്ചില്ല.ഇതേ തുടർന്ന് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കൽ സമരവുമായെത്തി. ജോലി നല്‍കുമെന്ന മന്ത്രിസഭ തീരുമാനമിറക്കിയെങ്കിലും ഇവരുടെ ജോലിക്കാര്യം എന്താകുമെന്ന് ആര്‍ക്കും ഒരുത്തരവുമില്ല. ഇതു സംബന്ധിച്ച ചോദ്യത്തോട് കായിക മന്ത്രി ഇ.പി ജയരാജന്‍ നിയമനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണല്ലോ എന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കി. മെഡൽ േനേട്ടം സ്വന്തമാക്കിയ കായികതാരങ്ങൾ പ്രഖ്യാപിച്ച ജോലിക്കായി മന്ത്രിയെ സമീപിച്ചപ്പോഴാണ് ഈ മറുപടി. മറ്റു കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. മുഖ്യമന്ത്രി നേരിട്ടു ഭരിക്കുന്ന പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്നു ജോലി നല്‍കാനാവുമെന്നത് സംബന്ധിച്ചു കായിക വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫിസിനും ഒരു ഉറപ്പുമില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു പൊതുഭരണ വകുപ്പ് മുഖേന വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കുമെന്നായിരുന്നു 2019 ഓഗസ്റ്റ് 21 ലെ മന്ത്രിസഭ യോഗ തീരുമാനം. 2019 ഓഗസ്റ്റ് 28ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ധനവകുപ്പിന്റെ ഉടക്കാണ് വീണ്ടും ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് വിനയായത്. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നിയമന ഉത്തരവ് നല്‍കേണ്ട ഫയല്‍ ധനവകുപ്പിലേക്ക് പോയതോടെ മെഡല്‍ ജേതാക്കളായ 83 കായിക താരങ്ങളുടെ തൊഴില്‍ സ്വപ്നം വീണ്ടും ചുവപ്പുനാടയില്‍ കുരുങ്ങി. നാളുകളായി ധനവകുപ്പില്‍ ‘എ’ സെക്ഷനില്‍ വിശ്രമത്തിലായിരുന്ന ഫയല്‍ പിന്നീട് പൊതുഭരണ വകുപ്പിലേക്ക് കുറിയിട്ടു തിരിച്ചയച്ചു. ”ഈ 83 കായിക താരങ്ങള്‍ക്ക് എങ്ങനെ നിയമനം നല്‍കാനാവും. എവിടെ നിയമിക്കും. ആരെയൊക്കെ ഏതൊക്കെ ജില്ലകളില്‍ ഏതൊക്കെ ഓഫിസുകളില്‍ നിയമിക്കും”. ഈ ചോദ്യങ്ങള്‍ക്ക് പൊതുഭരണ വകുപ്പ് ഉത്തരം നല്‍കണം. ഉത്തരം തേടി ധനവകുപ്പ് മടക്കിയ ഫയല്‍ പൊതുഭരണ വകുപ്പിലെ സര്‍വീസസ് ‘ഡി’ സെക്ഷനില്‍ വിശ്രമത്തിലാണ്. സര്‍ട്ടിഫിക്കറ്റു പരിശോധനകളെല്ലാം അതിവേഗം പൂര്‍ത്തിയാക്കി നിയമന ഉത്തരവ് ഇറങ്ങേണ്ട സ്ഥിയിലുള്ള ഫയലിലാണ് ഈ അനാസ്ഥ.

ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ മെഡലുകള്‍ നേടിയ 83 കായികതാരങ്ങളെ എല്‍.ഡി.സി തസ്തികയില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ അയക്കുമെന്ന് കായിക മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇടയ്ക്കിടെ പ്രഖ്യാപിക്കാറുണ്ട്. കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും അംഗീകാരവും നല്‍കുമെന്ന പ്രഖ്യാപനത്തിനും കുറവില്ല. എന്നാല്‍ നിയമന ഫയലിന്റെ അവസ്ഥ എന്തെന്നത് സംബന്ധിച്ച് മന്ത്രിക്ക് യാതൊന്നും പ്രതികരിക്കാനില്ല. ഇതിനെതിരേ യാ ണ് പ്രതിഷേധവുമായി താരങ്ങൾ ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ എത്തിയത്

Exit mobile version