Pravasimalayaly

മാസ്‌ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു

മാസ്‌ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കുടുംബത്തോടൊപ്പം ബാങ്കിലെത്തിയ രാജേഷ് കുമാര്‍ എന്ന ആള്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥന്‍ വെടിവച്ചത്.

കാലില്‍ വെടിയേറ്റ് രാജേഷ് കുമാര്‍ ഏറെനേരം ബാങ്കില്‍ കിടന്നു. മാസ്‌ക് ധരിക്കാതെ ബാങ്കില്‍ കയറിയ രാജേഷ് കുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞിരുന്നു. പിന്നീട് മാസ്‌ക് ധരിച്ച് ബാങ്കില്‍ തിരിച്ചെത്തിയ രാജേഷ് കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് വെടിവയ്പ് ഉണ്ടായതെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version