മാസ്​ക്​ ധരിക്കാത്തവരിൽ നിന്ന് മുംബൈ കോർപ്പറേഷൻ പിഴയായി പിരിച്ചത് 58കോടി രൂപ

0
190

മാസ്​ക്​ ധരിക്കാത്തവരിൽ നിന്ന് മുംബൈ കോർപ്പറേഷൻ പിഴയായി പിരിച്ചത് 58കോടി രൂപ. ജൂൺ 23 വരെയുള്ള കണക്കനുസരിച്ചാണ് ബ്രിഹൻ മുംബൈ കോർപ്പറേഷൻ 58,42,99,600 രൂപ പിഴത്തുകയായി ഈടാക്കിയത്. ഇതിൽ മുംബൈ പൊലീസും റയിൽവേയും ഈടാക്കിയ പിഴത്തുകയും ഉൾപ്പെടും.
ഇതോടെ രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴയിട്ട നഗരമായി മുംബൈ.

മാസ്​ക്​ ധരിക്കാത്തവർക്ക്​ 200 രൂപയാണ്​ ബ്രിഹൻ മും​ബൈ കോർപ്പറേഷൻ പിഴയിടുന്നത്​. രാജ്യത്ത്​ ഏറ്റവും അധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടർന്ന്​ മാസ്​ക്​ ഉൾപ്പെടെ ഇവിടെ കർശനമാക്കുകയും ചെയ്​തിരുന്നു.

കോവിഡിനെ തുടർന്നാണ് രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാസ്​ക്​ നിർബന്ധമാക്കിയത്. കോവിഡ്​ മുൻ കരുതൽ നിർദ്ദേശങ്ങളായ മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്ക്​ പിഴയും നൽകിയിരുന്നു

Leave a Reply