അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍(എഐഎംഐഎം) 100 സീറ്റില്‍ മത്സരിക്കുമെന്ന് അക്ബറുദ്ദീൻ ഒവൈസി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായി സ്ഥാനാര്ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായവരെ മത്സരിപ്പിക്കും. മുസ്ലീങ്ങളെ മാത്രമല്ല സ്ഥാനാര്‍ത്ഥിയാക്കുകയെന്ന് പാര്ട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പ്രതികരിച്ചു. മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും എഐഎംഐഎം മത്സരിച്ചിരുന്നു. എന്നാൽ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായകരമാകുകയാണ് ഒവൈസിയുടെ പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു.
2022ലാണ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ബിജെപി അധികാരത്തിലേറിയത്. എന്നാല്‍ സമീപകാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇക്കുറി സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം.