Friday, November 22, 2024
HomeNewsKeralaദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം

ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം

ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയോ തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.

അതിനിടെ പൊതുപണിമുടക്കില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ഇന്ന് രംഗത്തെത്തി. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്റര്‍ വ്യവസായം കരകയറി വരുന്നതേയുള്ളൂവെന്നതാണ് കാരണം. നേരത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പല മേഖലകളിലും പിന്‍വലിച്ചിട്ടും ഞായറാഴ്ചകളില്‍ തീയറ്റര്‍ അടച്ചിടണമെന്ന തീരുമാനത്തിനെതിരെ ഫിയോക് രംഗത്ത് വന്നിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments