കൊച്ചി
നാഷണലിസ്റ്റ് കോൺഗ്രസ് കേരള എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് ബോധവത്ക്കരണവും പ്രതിരോധ കിറ്റുകളുടെ സൗജന്യ വിതരണവും നടന്നു. സുരക്ഷ – മുൻകരുതൽ എന്ന മുദ്രാവാക്യമുയർത്തി ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിൽ നടന്ന പരിപാടി ഫൗണ്ടേഷൻ ഫോർ അന്നം ചാരിറ്റി (ഫെയ്‌സ്) പ്രസിഡൻറ് ടി. ആർ ദേവന് ആദ്യ കിറ്റ് നൽകി എൻ സി കെ സംസ്‌ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ വാക്സിനേഷൻ നയം തിരുത്തണമെന്നും ഓക്സിജൻ ക്ഷാമം പരിഹരിക്കണമെന്നും പ്രദീപ് പാറപ്പുറം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഏലിയാസ് മണ്ണപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്‌ഥാന ട്രഷറർ സിബി തോമസ്, സംസ്‌ഥാന സെക്രട്ടറി കെ. സുനിൽകുമാർ നേതാക്കളായ പി.എസ്. പ്രകാശൻ, ജൂഡോ പീറ്റർ, എൻ.ഓ. ജോർജ്ജ്, ടി.എം. സുരാജ്, റിയാസ് പാടിവട്ടം, അൽത്താഫ് സലിം തുടങ്ങിയവർ പങ്കെടുത്തു.
ശുദ്ധമായ മഞ്ഞൾപ്പൊടി, കുരുമുളക്, ചുക്ക്, വെളുത്തുള്ളി, നെല്ലിക്ക, കരിംജീരകം, പുതിനയില, നാടൻ വേപ്പില, മല്ലിയില തുടങ്ങിയ പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്തു.
ക്യാപ്‌ഷൻ: