Pravasimalayaly

യുക്രൈനിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ

യുക്രൈനിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍. റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യത അടച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധനീക്കങ്ങള്‍ക്ക് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. 

പുതിയ സുരക്ഷാസാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ തീരുമാനിക്കാന്‍ നാളെ നാറ്റോ ചേരുമെന്നും ഏകാധിപത്യത്തിനുമേല്‍ ജനാധിപത്യം വിജയം നേടുമെന്ന് ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ നാറ്റോ അടിയന്തരയോഗം ചേര്‍ന്നിരുന്നു. ‘ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്, യൂറോഅറ്റ്‌ലാന്റിക് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്,’ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.

നാറ്റോ സംഘടന എന്ന നിലയില്‍ നിലവില്‍ യുെ്രെകന് ആയുധങ്ങള്‍ നല്‍കുന്നില്ല. പക്ഷേ ചില അംഗ രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. യുെ്രെകനെ പിന്തുണച്ച് സൈനിക നടപടിക്ക് നാറ്റോ തയ്യാറാകില്ല. അതേസമയം, അംഗ രാജ്യങ്ങള്‍ യുെ്രെകനെ സഹായിക്കും.

ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ യുെ്രെകന്‍ ജനതയ്‌ക്കൊപ്പമാണ് നാറ്റോ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുെ്രെകനുമായി അതിര്‍ത്തി പങ്കിടുന്ന എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.

റഷ്യന്‍ കടന്നു കയറ്റം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഒരുമിച്ചു നില്‍ക്കുക എന്നതാണെന്ന് എസ്‌തോണിയന്‍ പ്രധാനമന്ത്രി കാജാ കല്ലാസ് ട്വിറ്ററിലൂടെ പറഞ്ഞു. റഷ്യയുടെ കടന്നു കയറ്റം നാറ്റോ സഖ്യരാജ്യങ്ങള്‍ക്കും ലോകത്തിന് തന്നയും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version