ദാവൂദ് ഇബ്രാഹിമുമായി ബന്ധം; മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റില്‍

0
303

മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. കേസില്‍ മാലിക്കിനെ ചോദ്യം ചെയ്യാനായി ഇഡി ഇന്ന് വിളിപ്പിച്ചിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം  സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറും നടത്തിയ ഭുമി ഇടപാടുകളില്‍ നവാബ് മാലിക്കിനും പങ്കുണ്ടെന്ന് ആരോപണത്തില്‍ ഇഡി അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞായാഴ്ച ദാവൂദിന്റെ സഹോദരിയുടെതടക്കം നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു
 

Leave a Reply