Pravasimalayaly

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിംഗ് തുടരും

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിംഗ് തുടരും. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിശ്വജിത് സിങ്, യുംനം ഖേംചന്ദ് എന്നിവരെയും മുഖ്യമന്തി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ചയുറപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുന്നു. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. മണിപ്പൂരിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ബിരേന്‍ സിങ്. പതിനഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞ തവണ മണിപ്പുരില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ബിരേൻ സിങ് തന്നെയായിരുന്നു മുഖ്യമന്ത്രി. ദേശീയ ഫുട്‌ബോള്‍ താരമായിരുന്നു ബിരേന്‍ സിങ്.

Exit mobile version