കൊച്ചി
പെടോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവും GST യുടെ പേരിലുള്ള കൊള്ളയടിയും മൂലം ജനങ്ങൾ നട്ടം തിരിയുകയാന്നെന്ന് NCK സംസ്ഥാന ജന.സെക്രട്ടറി പ്രദീപ് പാറപ്പുറം.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിക്ഷേധിച്ചും ,GST പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യാങ്ങൾ ഉന്നയിച്ച് കൊണ്ട്
വീട്ട് മുറ്റത്ത് ടൂ വീലർ തള്ളി കൊണ്ട് നടത്തിയ പ്രതിക്ഷേധ പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹo
കേന്ദ്ര സർക്കാർ യാതൊരു നീതികരണവുമില്ലാത്ത രീതിയിലാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അമിതമായ നികുതി ഘടനയാണ് ഇത്രയ്ക്കധികം വില വർദ്ധനവിന് കാരണമായിരിക്കുന്നത്.പെടോളിയം ഉൽപ്പന്നങ്ങളുടെ അടിസ്ഥാന വിലയുടെ രണ്ടിരട്ടി നികുതിയാണ് ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തി കൊണ്ടിരിക്കുന്നത്. ഇത് GST യിലേക്ക് വരുമ്പോൾ പെടോളിൻ്റെ നിലവിലെ അടിസ്ഥാന വിലയായി നിലനിൽക്കുന്ന 35 രൂയിൽതാഴെ മാത്രം വരുന്ന തുകയിലേക്ക് 28% GST കൂടി നൽകിയാൽ 60 രൂപയിൽ ഒരു ലിറ്റർ പെട്രോൾ ജനങ്ങൾക്ക് ലഭിക്കും എന്നതാണ് വസ്തുത.GST കൗൺസിലിൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പെടോളിയം ഉൽപ്പന്നങ്ങളെ GടT യിൽ ഉൾപ്പെടുത്തുന്നതിനെതിരെ നിലപാട് സ്വീകരിച്ച് കൊണ്ട് നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കണമെന്നും പ്രദീപ് പാറപ്പുറം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുണ്ട ഇരട്ട താപ്പ് നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധ സമരത്തിൽ
NCK ജില്ലാ പ്രസിഡൻറ് ഏലിയാസ് .P. മ ന്നപ്പള്ളി, സംസ്ഥാന ട്രഷറർ സിബി.K .തോമസ്, ജില്ലാ നേതാക്കളായ പി. എസ്. പ്രകാശൻ, ജൂഡോപീറ്റർ,
NM ജോർജ്. റിയാസ്പാടിവട്ടം,TM .സൂരജ്, അൽത്താഫ് സലിം . എന്നിവർ നേതൃത്യം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ജില്ലയിലെ എല്ലാ പ്രവർത്തകരും സ്വന്തം വീട്ട് മുറ്റത്ത് ടൂ വീലർ തള്ളിക്കൊണ്ടണ് സമരം നടത്തിയത്.