Pravasimalayaly

എൻ സി കെ ഒറ്റക്കെട്ടാണെന്നും എൻ സി പി യിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും സമീപകാലത്ത് നിരവധി ആളുകൾ എൻസികെയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ: യു ഡി എഫിൽ നിന്നും ലഭിക്കുന്നത് മികച്ച പിന്തുണ എന്നും കാപ്പൻ

എൻ സി കെ ഒറ്റക്കെട്ടാണെന്നും എൻ സി പി യിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും സമീപകാലത്ത് നിരവധി ആളുകൾ എൻസികെയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ.

വരുംനാളുകളിൽ സംസ്ഥാന തലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

എൻ.സി.കെ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാണി സി കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രദീപ് പാറപ്പുറം, സുൾഫിക്കർ മയൂരി, സലീം പി മാത്യു, സാജു എം ഫിലിപ്പ്, സിബി തോമസ് എന്നിവർ വാർത്താസമ്മേളനം നടത്തുന്നു

യു.ഡി.എഫി ൽനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എൻ.സി.പിയിൽ നിന്നും മറ്റുപാർട്ടികളിൽ നിന്നും നിരവധിപേർ പുതിയ പാർട്ടിയിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എം.എൽ.എ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി തെറ്റാണെന്നും മണ്ഡലങ്ങളിലെ വികസന പ്രവർത്തങ്ങളെ അത് ബാധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി സംസ്ഥാന കൺവീനർ കടകംപള്ളി സുകു, സംസ്ഥാന നേതാക്കളായ സുൾഫിക്കർ മയൂരി, പ്രദീപ് പാറപ്പുറം, സലിം പി മാത്യു, സിബി തോമസ്, സാജു എം ഫിലിപ്പ്, ബാബു തോമസ്, ഏലിയാസ് പി മന്നപ്പിളളി, സുരേഷ് വേലായുധൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

.

Exit mobile version