എൻ.സി.പി. സംസ്ഥാന പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഇന്ന്

0
28

എൻ.സി.പി. സംസ്ഥാന പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ ചേരുന്ന നേതൃയോഗത്തിലാണ് പുതിയ പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കുക. നിലവിലെ പ്രസിഡണ്ട് പി.സി ചാക്കോ തന്നെ വീണ്ടും പ്രസിഡണ്ടായി തെരെഞ്ഞെടുക്കപെടാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ ആരും മത്സരിക്കാനുള്ള സാധ്യതയില്ല. പ്രസിഡണ്ടിനൊപ്പം ഒരു വൈസ് പ്രസിഡണ്ടിനേയും ട്രഷററെയും ഇന്ന് തെരെഞ്ഞെടുക്കും.ബാക്കിയുള്ള ഭാരവാഹികളെ പിന്നീട് പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുകയാണ് ചെയ്യുക.ഒരു നിയോജക മണ്ഡലത്തിൽ നിന്ന് മൂന്ന് പ്രതിനിധികൾ എന്ന നിലയിൽ 420 പ്രതിനിധികൾക്കാണ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. സംസ്ഥാനത്തെ എൻസിപി നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് മുതിർന്ന നേതാവ് പീതാംബരൻ മാസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply