Sunday, January 19, 2025
HomeNewsKeralaഎന്‍സിപി മുന്‍ ജില്ലാ പ്രസിഡന്റിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് അജിത് പവാര്‍ പക്ഷവുമായുള്ള ബന്ധമെന്ന് ആക്ഷേപം

എന്‍സിപി മുന്‍ ജില്ലാ പ്രസിഡന്റിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് അജിത് പവാര്‍ പക്ഷവുമായുള്ള ബന്ധമെന്ന് ആക്ഷേപം

*പി.സി ചാക്കോയ്‌ക്കെതിരേ രൂക്ഷ ആരോപണവുമായി തോമസ് കെ തോമസ് എംഎല്‍എ

തിരുവനന്തപുരം: എന്‍സിപിയില്‍ ഔദ്യോഗീക പക്ഷവും വിമതപക്ഷവുമായുള്ള പോരു പുതിയ തലത്തിലേക്ക്.   ദേശീയ തലത്തില്‍ അജിത് പവാര്‍ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായതിന്റെ അലയൊലികളുടെ ഭാഗമായാണ് കേരളത്തിലും ചരടുവലി നടക്കുന്നത്. എന്‍സിപിയുടെ മുന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ ആഴ്ച്ചകള്‍ക്ക് മുമ്പ് ആസ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കഴിഞ്ഞ ആഴ്ച്ച അദ്ദേഹത്തെ എന്‍സിപിയില്‍ നിന്നു തന്നെ പുറത്താക്കി.  പുറത്താക്കിക്കൊണ്ടുള്ള എന്‍സിപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ആര്‍ രാജന്റെ കത്ത് കഴിഞ്ഞ് 13-ാം തീയതി പുറത്തിറങ്ങി. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ചേരിപ്പോരിനെ തുടര്‍ന്ന്  വിമതവിഭാഗത്തിലെ ചിലര്‍ പ്രഫുല്‍പട്ടേലുമായി ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ്  മുന്‍ ജില്ലാ ഭാരവാഹിയെ  പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. ഇതിനിടെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയ്‌ക്കെതിരേ തോമസ് കെ.തോമസ് എംഎല്‍എ നടത്തിയ പരാമര്‍ശം പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത അതിരൂക്ഷമാക്കി.  ശരത് പവാറിന്റെ ഓദാര്യം കൊണ്ടാണ് പി.സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷനായതെന്നു കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ കൂടുതല്‍ വിവാദത്തിന് ഇടയാക്കിയിട്ടുള്ളത്. ഒന്നര വര്‍ഷം മുമ്പ്് കയറി വന്ന പി.സി ചാക്കോ അല്ല പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ശരത് പവാര്‍ പറഞ്ഞതു കൊണ്ട് മാത്രമാണ് അടങ്ങിയിരിക്കുന്നതെന്നും  തോമസ് കെ.തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.  പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് വിമത പ്രവര്‍ത്തനത്തിന് എംഎല്‍എ തന്നെ നേതൃത്വം നല്കുന്നതായി ചാക്കോ വിഭാഗം ദേശീയ നേതൃത്വത്തെ അറിയിച്ചു.  നിലവില്‍ സംസ്ഥാന ഘടകത്തില്‍ പി.സി ചാക്കോയെ അനുകൂലിക്കുന്ന പക്ഷത്തിനാണ് ശക്തി.  ആലപ്പുഴ കേന്ദ്രീകരിച്ചാണ്് എന്‍സിപിയില്‍ വിമത പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതെന്ന പരാതിയാണുള്ളത്.   അജിത് പവാര്‍ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്നതോടെ പി.സി ചാക്കോയ്ക്ക് എന്‍സിപിയുടെ ദേശീയ  തലത്തില്‍ തന്നെ കൂടുതല്‍ ഇടപെടല്‍ നടത്താനുള്ള അവസരമൊരുങ്ങി. ഈ അവസരമുപയോഗിച്ചാണ് വിമതവിഭാഗത്തിനെതിരേ തുടര്‍ച്ചയായ നടപടികള്‍.
എന്‍സിപി   ഔദ്യോഗീക വിഭാഗവും തോമസ്.കെ തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണ് നിലനില്ക്കുന്നത്. ആലപ്പുഴ ജില്ലയില്‍  ഇത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും എന്‍സിപി ഓഫീസ് പിടിച്ചടക്കല്‍ വരെയുള്ള അവസ്ഥയിലുമെത്തിയിരുന്നു. ഇതിനിടയിലാണ്   കേന്ദ്ര നേതൃത്വം  രണ്ടായി പിളര്‍ന്നത്.  ഇതോടെയാണ്  സംസ്ഥാനത്തും എന്‍സിപിയില്‍ പടലപ്പിണക്കം രൂക്ഷമായത്. .അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ലക്ഷദ്വീപിലേയും കേരളത്തിലേയും ചില നേതാക്കളുമായയും നേരത്തെ ബന്ധപ്പെട്ടുവെന്ന വാര്‍ത്തയും പരന്നിരുന്നു. ദേശീയ നേതൃത്വം പൂര്‍ണമായും കൈയിലായതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വെട്ടിനിരത്തലുകള്‍ ഉണ്ടാവും. 24 ന് പി.സി ചാക്കോ ആലപ്പുഴയില്‍ എത്തുന്നുണ്ട്. ആലപ്പുഴയിൽ  അദ്ദേഹത്തിനെതിരേ പ്രതിഷേധം ഉയർത്താനും നീക്കമുണ്ടെന്നും വാർത്തകൾ പ്രചരിക്കുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments