നെടുംകുന്നത്ത് കർഷക മുന്നേറ്റം വിളവെടുപ്പ് ആരംഭിച്ചു

0
336

നെടുംകുന്നം കർഷക മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തിൽ നെടുംകുന്നത്തെ വിവിധ കർഷക ഗ്രൂപ്പുകൾ ചേർന്ന് ശ്രീവല്ലഭ ക്ഷേത്രത്തോടനുബന്ധിച്ച് ഇടമന ഇല്ലം വക സ്ഥലത്ത് നടത്തിയ വാഴ,പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയ ശ്രീരാജ് ന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സി ജെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കർഷകർ നേരിട്ട് എല്ലാ കൃഷിപ്പണികളും ചെയ്ത് ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയാണ് വിപണിയിൽ ഇറക്കുന്നത്.

മുൻ ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല,അഡ്വ പി സി മാത്യു, ജോസ് വഴിപ്ലാക്കൽ, ബാബു ജോൺസൺ കോശി,സദാശിവൻ സി ബി,സാബു കെ ഡി,ജോസഫ് ജോൺ,ജോസഫ് കെ ഡി, വി വി ബാബു,സുരേഷ് സി ആർ എന്നിവർ നേതൃത്വം നൽകി.

Leave a Reply