കർഷക മുന്നേറ്റത്തിൻ്റെ ആഭിമുഖ്യത്തിൽ നെടുംകുന്നം പഞ്ചായത്തിലെ മുളയംവേലി – തെങ്ങുംപള്ളി – നാരകച്ചാൽ പാടശേഖരത്തിൽ ഉല്പാദിപ്പിച്ച നെല്ല് അരിയാക്കി നെടുംകുന്നത്ത് വിപണനം ആരംഭിച്ചു.തുടർച്ചയായ മൂന്നാം വർഷമാണ് ഇപ്രകാരം അരി വിപണിയിലിറക്കുന്നത്. നാടൻ കുത്തരിയുടെ വിപണന ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ഉണ്ണി
കൃഷ്ണന് കിറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വീണ ബി നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്തംഗം എൻ.അജിത് മുതിരമല, അഡ്വ: പി സി മാത്യു, ജോസ് വഴി പ്ലാക്കൽ, സാബു കെ ഡി, സദാശിവൻ സി ബി, പി ജെ ജോസഫ്, ജോസഫ് ജോൺ, എന്നിവർ നേതൃത്വം നൽകി.Cont. NO:8075798981