Pravasimalayaly

നൂപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാചക നിന്ദാ കേസില്‍ മുന്‍ ബിജെപി വക്താവ് നൂപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നതിന് താത്കാലിക സ്റ്റേ. നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ഓഗസ്റ്റ് പത്തുവരെ കോടതി തടഞ്ഞു. ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങളുടെ പേരില്‍ പുതിയ കേസുകള്‍ എടുത്താലും അറസ്റ്റ് പാടില്ലെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകള്‍ ഒന്നാക്കണമെന്ന നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ സംസ്ഥാനങ്ങളോട് നിലപാട് അറിയിക്കാനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ്. 
ജൂലായിലെ സുപ്രീം കോടതി പരാമര്‍ശത്തിന് പിന്നാലെ നൂപൂറിന്റെ ജീവന് ഭീഷണി വര്‍ധിച്ചതായും നൂപുറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു 

പ്രവാചക നിന്ദ വിഷയത്തില്‍ സംരക്ഷണം തേടി നുപൂര്‍ ശര്‍മ നേരത്തെയും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അന്ന് അവര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പ്രവാചക നിന്ദ വിഷയത്തില്‍ രാജ്യത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പൂര്‍ണ ഉത്തരവാദി നിങ്ങളാണെന്നും ആണെന്നും നൂപൂര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി പറഞ്ഞിരുന്നു.

Exit mobile version