Friday, November 22, 2024
HomeNewsമഹാത്മാ പാദമുദ്ര @ 90' ഗാന്ധി സ്മൃതി ഉണർത്തി രക്തസാക്ഷിത്വ വാർഷിക ദിനം നീഡ്സ് ആചരിച്ചു

മഹാത്മാ പാദമുദ്ര @ 90′ ഗാന്ധി സ്മൃതി ഉണർത്തി രക്തസാക്ഷിത്വ വാർഷിക ദിനം നീഡ്സ് ആചരിച്ചു

ഇരിങ്ങാലക്കുട ‘രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ വാർഷിക ദിനം നീഡ്സ് ആഭിമുഖ്യത്തിൽ ആചരിച്ചു. രാഷ്ട്രപിതാവിൻ്റെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ സ്മരണക്കായ് നീഡ്സ് നടത്തി വരുന്ന മഹാത്മ പാദമുദ്ര @ 90 ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് നീഡ്സ് ഈ ചടങ്ങ് സംഘടിപ്പിച്ചത് .

റസ്റ്റ് ഹൗസ് അങ്കണത്തിൽ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ ഓർമ്മക്കായ് സ്ഥാപിച്ച മഹാത്മാഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും സ്മരണാ സംഗമവും നടത്തി. മുൻ സർക്കാർ ചീഫ് വിപ്പും നീഡ്സ് പ്രസിഡൻറുമായ അഡ്വ.തോമസ് ഉണ്ണിയാടൻ എക്സ് എം എൽ എ ഉത്ഘാടനം ചെയ്തു. ഒരു ഇന്ത്യ ഒരു ജനത എന്ന മഹാത്മജിയുടെ ആശയത്തെ കുത്തിനോവിക്കാതെ അതു പാലിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും ഉത്ഘാടന സന്ദേശത്തിൽ തോമസ് ഉണ്ണിയാടൻ പറഞ്ഞു. നീഡ്സ് വൈസ് പ്രസിഡൻ്റ് പ്രൊഫ. ആർ ജയറാം അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ അബ്ദുൽ ഹക്ക്, റിനാസ് താണിക്കപറമ്പിൽ, പി.ജെ ജോർജ്, ഇ പി സഹദേവൻ, പി ആർ സ്റ്റാൻലി, ജോൺ ഗ്രേഷ്സ്, പി.കെ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments