നീറ്റ് 2020 : അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡിന് തയാർ

0
60


നീറ്റ് 2020 പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ലഭ്യമാക്കി. റോൾ നമ്പർ, ടെസ്റ്റ് സെന്റർ നമ്പറും വിലാസവും, ചോദ്യപേപ്പറിന്റെ മീഡിയവും, റിപ്പോർട്ടിങ് സമയവും ഗേറ്റ് അടക്കുന്ന സമയവും ഒക്കെ ഉൾക്കൊള്ളുന്ന അഡ്മിറ്റ് കാർഡ് വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്യാം. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ntaneet.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പ്രധാന അറിയിപ്പുകളും വെബ്സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും. വിദ്യാർഥികൾ ആപ്ലിക്കേഷൻ ഫോമിൽ നൽകിയിരുന്ന സെന്ററുകൾ തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്നും എൻ.ടി.എ അറിയിച്ചു. സെപ്റ്റംബർ 13 ന് ഉച്ചകഴിഞ്ഞ് 2 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് നീറ്റ് പരീക്ഷ നടക്കുക.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എൻ.ടി.എ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ അതിൽ NEET Admit Card എന്ന ഡൗൺലോഡ് ലിങ്ക് കാണാം. NEET admit card 2020 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത്, സെക്യൂരിറ്റി പിൻ എന്നിവ എന്റർ ചെയ്യാം. തുടർന്ന് submit ക്ലിക്ക് ചെയ്യുന്നതോടെ നീറ്റ് അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം.

Leave a Reply