നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ചു; 6 മുതൽ 8 ആഴ്‌ചത്തേക്ക് മാറ്റി

0
31

മാർച്ച് 12 ന് നടത്താനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവച്ചു. പരീക്ഷ ആറ് മുതൽ എട്ട് ആഴ്ചത്തേക്ക് മാറ്റിവച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.

അതേസമയം മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണമെന്ന തീരുമാനം കഴിഞ്ഞ വർഷം ജൂലൈ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിരുന്നു.
ഒബിസി സംവരണത്തിന് സമാനമായി മുന്നോക്ക സംവരണത്തിനും എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചത് സുപ്രിംകോടതി ചോദ്യം ചെയ്തിരുന്നു.

വരുമാന പരിധി പുനപരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധസമിതിക്ക് രൂപം നല്‍കിയിരുന്നു. വിദഗ്ധ സമിതി ശുപാര്‍ശയനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്ക് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും, മാറ്റങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പാക്കാമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Leave a Reply