നേമം സീറ്റ് വീണ്ടും ചർച്ചയാവുന്നു : പ്രമുഖനെ ഇറക്കി ന്യൂനപക്ഷ വിശ്വാസം ആർജ്ജിക്കാൻ കോൺഗ്രസ്‌

0
101

തിരുവനന്തപുരം

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് പ്രമുഖനെ ഇറക്കാന്‍ സമ്മര്‍ദം ചെലുത്തി ഹൈക്കമാന്‍ഡ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് പരിഗണനയിലുള്ളത്. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ കെ മുരളീധരന്റെ പേരാണ് പരിഗണനയിലുള്ളത്. കരുത്തനായ നേതാക്കള്‍ മത്സരരംഗത്ത് ഇറങ്ങിയാല്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

അതേസയമയം നേമത്ത് മത്സരിക്കാന്‍ തയ്യറാണെന്ന് കെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുരളീധരന് ഇളവ് നല്‍കിയാല്‍ മത്സരരംഗത്തേക്ക വരാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്ന അടൂര്‍ പ്രകാശിനും സുധാകരനും ഇളവ് നല്‍കേണ്ടിവരുമെന്നുള്ളതിനാല്‍ മുരളീധരന് മാത്രമായി ഇളവ് നല്‍കനാവില്ലെന്ന ധാരണയുമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടിരുന്നു. ജനപിന്തുണയുള്ള സ്ഥാനര്‍ഥിയെ നേമത്ത് രംഗത്തിറക്കി ന്യൂനപക്ഷ വോട്ടുകളെ തിരികെ കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.

Leave a Reply