Pravasimalayaly

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പതഞ്ജലി ഉള്‍പ്പെടെ16 ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി നേപ്പാള്‍

ലോകാരോഗ്യസംഘടനയുടെ മരുന്ന് ഉത്പാദന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി നേപ്പാള്‍. ഡിസംബര്‍ 18ന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് നേപ്പാള്‍ ഭരണകൂടം ഈ വിവരം അറിയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബാ രാംദേവിന്റെ പതഞ്ജലി ഉള്‍പ്പെടെയുള്ള കമ്പനികളെയാണ് നേപ്പാള്‍ പുതിയതായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ഫാര്‍മ കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന നേപ്പാളിലെ പ്രാദേശിക ഏജന്റുമാരോട് ഉടനടി ഓര്‍ഡറുകള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി മേലില്‍ ഈ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ അനുവദിക്കില്ലെന്നും ഉത്തരവിലൂടെ നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കി.

Exit mobile version