Pravasimalayaly

നേതന്യാഹുവിനെ പുറത്താക്കാൻ അറബിതര കക്ഷികൾ ഒന്നിയ്ക്കുന്നു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണം അവസാനിപ്പിക്കാൻ അറബിതര പ്രതിപക്ഷകക്ഷികൾ ഒന്നിച്ച് നീങ്ങുന്നു. ഇതോടെ നെതന്യാഹുവിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയേക്കും. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ പ്രധാന പ്രതിപക്ഷ കക്ഷിനേതാവായ യെയർ ലാപിഡുമായി ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ചതായി യാമിന പാർടി ലീഡർ നഫ്താലി ബെന്നറ്റ് പറഞ്ഞു.

മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സർക്കാർ രൂപീകരണത്തിന് അദ്ദേഹം നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ഇതോടെ രണ്ടാം കക്ഷിയായ യെയർ ലാപിഡിന് സർക്കാർ രൂപീകരിക്കാൻ സമയം അനുവദിക്കുകയായിരുന്നു.

ബുധനാഴ്ച സമയം അവസാനിക്കും. അതിന് മുന്നേ അറബിതരപ്രതിപക്ഷുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് നീക്കം.

Exit mobile version