നൻമയുള്ള നാളേയ്ക്കായി…
കാലം കാത്തുവച്ച .. യുവത്വം..
സോണി മോൻ സണ്ണി
തൊടുപുഴ : കരിങ്കുന്നം ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി സോണി മോൻ സണ്ണി ഇടത് വലതു മുന്നണികളെ കടത്തി വെട്ടി പ്രചാരണത്തിൽ മറ്റ് സ്ഥാനാർത്ഥികളെയെല്ലാം പിന്നിലാക്കി ഒരു പടി മുന്നേറുമ്പോൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് ചങ്കിടിപ്പേറുകയാണ്. അധ്യാപകവൃത്തി ചെയ്യുന്ന ചെറുപ്പക്കാരൻ എന്ന സാധ്യതയാണ് വാർഡിലെ വോട്ടർമാർ ഈ സ്ഥാനാർത്ഥിക്ക് പിന്തുണ ഉറപ്പിക്കുന്നതിന്റെ കാരണം. കരിങ്കുന്നം തേക്കും മൂട്ടിൽ സണ്ണിയുടെ മകനാണ് സോണി മോൻ സണ്ണി. എം.എ യും ബി.എഡും യും ഉന്നത മാർക്കോടെ പാസായി കരിങ്കുന്നം പുറപ്പുഴ സ്കൂളിൽ അധ്യാപകനായി. ഇപ്പോൾ അവിടുത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അധ്യാപകൻ കൂടിയാണ് സ്ഥാനാർത്ഥി . വിദ്യാസമ്പന്നരായ യുവതി യുവാക്കൾ വളർന്നു വരട്ടെ എന്നാണ് സമ്മതിദായകരുടെ ഇടയിൽ നിന്നുയരുന്ന അഭിപ്രായം. അത് കൊണ്ട് തന്നെ സോണി മോൻ സണ്ണി വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ നാട്ടിലെ ഓരോ വ്യക്തിയിലും വികസനത്തിന്റെ ഗുണഫലമെത്തിക്കാനാണ് സോണിയുടെ പോരാട്ടം. കേരളമെമ്പാടും യുവാക്കൾ ജനപ്രതിനിധിയാകാൻ മത്സരിക്കുമ്പോൾ കുട്ടികളുടെ പ്രിയങ്കരനായ അധ്യാപകൻ കൂടിയായ സോണി മോൻ സണ്ണി പഞ്ചായത്തു ഭരണത്തിലും ജനപ്രിയനാകാനുള്ള അങ്കത്തട്ടിൽ കച്ചമുറുക്കുകയാണ്.