പെറുവില്‍ ഇടതുപക്ഷം അധികാരത്തില്‍. വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി പെഡ്രോ കാസ്തിയ്യോ വിജയിച്ചു.
അതേസമയം ഫുജിമോരി തര്‍ക്കം ഉന്നയിച്ചതില്‍ മൂന്നുലക്ഷം വോട്ട് ഇലക്ടറല്‍ ജൂറിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാക്കും. അതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വൈകും.
‘ജനങ്ങള്‍ ഉണര്‍ന്നിരുന്നു’ എന്നായിരുന്നു വിജയം ഉറപ്പിച്ചപ്പോള്‍ കാസ്തിയ്യോയുടെ പ്രതികരണം. അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ഫ്രെഡോ ഫെര്‍ണാണ്ടസ്, പെഡ്രോയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിരക്ഷര കര്‍ഷക ദമ്പതികളുടെ മകനായ പെഡ്രോ പ്രൈമറി സ്‌കുള്‍ അധ്യാപകനാണ്.
വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ അവസാനം വോട്ടെണ്ണിയ ഗ്രാമീണ മേഖലയില്‍ കാസ്തിയ്യോയ്ക്ക് വലിയ പിന്തുണ ലഭിച്ചു.