വ്യാപാരവും വികസനവും പ്രോത്സാഹിപ്പിക്കുന്ന യുഎൻ ഏജൻസിയുടെ നേതൃത്വത്തിലേക്ക് കോസ്റ്റാറിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ റെബേക്ക ഗ്രിൻസ്പാനെ നാമനിർദ്ദേശം ചെയ്യാൻ ജൂൺ 12 ന് ചേർന്ന യുഎൻ പൊതുസഭ അംഗീകാരം നൽകി.

ജനീവ ആസ്ഥാനമായുള്ള സംഘടനയെ നയിക്കുന്ന ആദ്യ വനിതയും മധ്യ അമേരിക്കക്കാരിയുമാണ്.
ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന സമ്മേളനത്തിന്റെ (യുഎൻസിടിഎഡി) സെക്രട്ടറി ജനറലായി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് റെബേക്ക ഗ്രിൻസ്പാനെ നാമനിർദേശം ചെയ്തത്.
ആഗോളവത്കൃത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് നേട്ടമുണ്ടാക്കാനും സാമ്പത്തിക സമന്വയത്തിൽ നിന്നുള്ള പോരായ്മകളെ നേരിടാനുമുള്ള ശ്രമങ്ങളിൽ വികസ്വര രാജ്യങ്ങളെ ഈ സംഘടന പിന്തുണയ്ക്കുന്നു.
ലാറ്റിൻ അമേരിക്ക, കരീബിയൻ എന്നിവയുടെ യുഎൻഡിപിയുടെ റീജിയണൽ ഡയറക്ടറായും, വികസനത്തിനുള്ള ധനസഹായം സംബന്ധിച്ച ഉന്നതതല പാനലിലെ അംഗമായും, 1994 മുതൽ 1998 വരെ കോസ്റ്റാറിക്കയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്