Sunday, November 24, 2024
HomeNewsKeralaമന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ 10 പുതിയ ഇന്നോവ ക്രിസ്റ്റ, 3 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി

മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ 10 പുതിയ ഇന്നോവ ക്രിസ്റ്റ, 3 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി

മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.വാഹനങ്ങള്‍ വാങ്ങാനായി ടൂറിസം വകുപ്പ് 3,22,20,000 രൂപ അനുവദിച്ച് ഉത്തരവിറക്കി. പുതിയവ വാങ്ങുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്ന കാറുകള്‍ തിരികെ ഏല്‍പ്പിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തിന്റെ ഞെരുങ്ങിയ സാന്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയ ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് പുതിയ നീക്കം. നേരത്തെ അഞ്ച് പുതിയ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.

നിലവിലെ വാഹനങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവാണെന്ന വാദം ഉയര്‍ത്തി മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാണ് പുത്തന്‍ ആഡംബര കാറുകള്‍ വാങ്ങുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments