ജോബി മാത്യു പിച്ചാപിള്ളിയിൽ
ന്യൂപോർട് : ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമoഗങ്ങൾ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് മത്സരങ്ങിൽ പങ്കെടുക്കുന്നതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു, അത് അവർക്ക് അഭിമാനവും സാമ്പത്തികമായ നേട്ടങ്ങൾ നല്കുന്നവയുമായിരുന്നു. എന്നാൽ, ഐപിഎൽ മത്സരങ്ങളും അതു നല്കുന്ന അനുകൂല്യങ്ങളും അവർക്ക് കൗണ്ടി ക്രിക്കറ്റിനോടുള്ള താത്പര്യം ഇല്ലാതാക്കിയെന്നു പറയാം.
അതേസമയം, അടുത്ത കാലത്തായ് ഇവിടെയെത്തിയ മലയാളി ക്രിക്കറ്റ് പ്രേമികൾ യുകെയിലെ എല്ലാ കൗണ്ടികളിലും തന്നെ ക്രിക്കറ്റ് ക്ലബുകൾ രൂപീകരിക്കയും പരസ്പരം മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രവാസി മലയാളികളെ സംബന്ധിച്ച് വളരെ അഭിമാനകരമായ കാര്യമാണ് അവരിൽ പലർക്കും ഇവിടുത്തെ കൗണ്ടി – ക്ലബ് ടീമുകളിൽ ഇംഗ്ലീഷുകാരുടെയൊപ്പം നല്ല രീതിയിൽ ക്രിക്കറ്റ് കളിക്കുവാൻ കഴിയുന്നു എന്നത് ..
കോവിഡ്നിയന്ത്രങ്ങളിൽ ഇളവുകൾ നല്കിയതോടെ മറ്റു മലയാളി ക്രിക്കറ്റ് ക്ലബുകളുടെയൊപ്പം വെയ്ൽസിൻ്റെ കവാടമായ ന്യൂ പോർട്ടിലെ മലയാളികളും വേനൽക്കാല ക്രിക്കറ്റ് ടൂർണമെൻ്റുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്.
ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ന്യൂപോർടും, ന്യൂപോർട് കേരള കമ്യൂണിറ്റിയും സംയുക്തമായി നടത്തി വരുന്ന ലൂക്കോസ് കുമ്പുക്കൽ മെമ്മോറിയൽ ടോഫിക്കും ജെ. എം.ജി.കൺവിനിയേസ് സ്റ്റോർ ന്യൂപോർട് സ്പോൺസർ ചെയ്യുന്ന £400 നു വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻറ് ന്യൂപോർട്ടിലെ കാർലിയോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ഈ മാസം 18ന് നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു തായി
സംഘാടകർ അറിയിച്ചു.
സംഘാടക മികവും ക്രിക്കറ്റ് ആരാധകരുടെ സഹകരണവും ടീമുകളുടെ എണ്ണവും കൊണ്ടു പ്രശസ്തമായി നടന്നു വരുന്ന മത്സരത്തിൽ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തേണ്ടതിനാൽ ഇത്തവണ കേവലം നാലു ടീമുകളെ പങ്കെടുപ്പിക്കാൻ സാധിക്കുകയുള്ളു.
മത്സരത്തിൽ വിജയിക്കുന്ന രണ്ടാം സ്ഥാനക്കാർക്ക് ആമ്പൾ മോർട്ഗേജ് സ്പോൺസർ ചെയ്യുന്ന 300 പൗണ്ടും എ.ബി.കൺവിനിയ ൽസ് സ്റ്റോർ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്.
അതേ സമയം, മൂന്നാം സ്ഥാനകാർക്ക് ജെ.ഡി.കൺവീനിയൻസ് സ്റ്റോർ ന്യൂപോർട് ആൻട് കമ്പ്രാൻ സ്പോൺസർ ചെയ്യുന്ന 200 പൗണ്ടും ജെ & എസ് ഫ്ലോർ ടൈൽസ് ന്യൂ പോർട് ട്രോഫിയും ആണ് സമ്മാനം.
ലെസ്റ്റർ ഐക്കണും കാർഡിഫ് ക്യാമോസും സ്വാൻസി സ്പാർടൻസും എഫ്. സി.സി. ന്യൂപോർടും ഏറ്റുമുട്ടുമ്പോൾ ന്യൂ പോർട് മലയാളികൾക്ക് കോവിഡ് കാലത്ത് നല്ലൊരു ക്രിക്കറ്റ് മത്സരം ആസ്വദിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ്.