തിരുവന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും വീട് വെച്ചു നൽകാനും മന്ത്രിസഭ തീരുാനിച്ചു. 5 ലക്ഷം രൂപ വീതം 2 കുട്ടികൾക്ക് നൽകും.
കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദർശിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. . നെയ്യാറ്റിൻകരയിലെ വീട്ടിലാണ് കുട്ടികളെ സന്ദർശിച്ചത്.