ചൂണ്ടിയ കൈകൾക്ക് മറുപടി സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സ്വകാര്യ കുത്തകകളുടെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും?

0
23

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ കുഴിമാടം എടുക്കേണ്ടിവന്ന 21 വയസുകാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ ഭൂരഹിതർ അങ്ങനെ തന്നെ തുടരുന്നതിലെ രാഷ്ട്രീയം കൂടെ ചർച്ചയാവേണ്ടതുണ്ട്.

കേരളത്തിൽ ഏകദേശം 25000 കോളനികളിലാണ് 3 ഉം 5 ഉം സെന്റുകളിലായി ജനങ്ങൾ തിങ്ങിപ്പാര്ക്കുന്നത്. ഭൂ പരിഷ്‌ക്കരണ നയത്തിന്റെ ദുരിതം പേറുന്ന ഇവർ ഭൂമിയുടെ അധികാരത്തിൽ നിന്ന് അകറ്റപ്പെട്ടു നിൽക്കുന്നു. സ്വന്തമായി മൃതദേഹം മറവ് ചെയ്യാൻ കഴിയാത്ത നിരവധി കുടുംബങ്ങളാണ് കേരളത്തിലുള്ളത്.

സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ ആയ രാജമാണിക്യം റിപ്പോര്ട്ട് അനുസരിച്ച് അറുപത്തിനായിരത്തിലധികം ഏക്കർ ഭൂമിയാണ് സ്വകാര്യ കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിയ്ക്കുന്നത്. ഇത്തരത്തിൽ നിരവധി അനധികൃത കയ്യേറ്റങ്ങളിൽ ചെറുവിരൽ ചലിപ്പിക്കാത്ത കഴിയാത്ത പോലീസ് ആണ് നെയ്യാറ്റിൻകരയിലെ ദാരുണ സംഭവത്തിന്‌ കാരണക്കാർ.

Leave a Reply