Pravasimalayaly

സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും

തിരുവനന്തപുരം: ‌ഒമൈക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. 

പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യത്തിൽ അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. 

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9170 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ 51 ശതമാനത്തിന്റെ വര്‍ധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്.

Exit mobile version