Pravasimalayaly

സിപിഎം ബിജെപി ബാന്ധവമോ? ശ്രീ എമ്മിന്റെ സാനിധ്യത്തിലെ ചര്‍ച്ച പ്രചാരണായുധമാകുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി സിപിഎം ആര്‍എസ്എസ് ബാന്ധവം ചര്‍ച്ചയാവുന്നു. ശ്രീ എമ്മിന്റെ സാനിധ്യത്തില്‍ ആര്‍എസ്എസ് സിപിഎം ചര്‍ച്ചകള്‍ നടന്നുവെന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലും ശ്രീ എമ്മിന് സര്‍ക്കാര്‍ യോഗാ സെന്റര്‍ നിര്‍മാണത്തിനായി നാല് ഏക്കര്‍ ഭൂമി അനുവദിക്കുന്നു എന്ന വാര്‍ത്തയും സംസ്ഥാന തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞു. 10 സീറ്റില്‍ സിപിഎം ബിജെപി സഹകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായി ദിവസങ്ങള്‍ക്ക് മുമ്പ്‌കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ബിജെപി നേതാവ് ഗോപാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരും ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ സാനിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവയെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയാവുമെന്നുറപ്പ്

Exit mobile version