തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറുപടി ലഭിച്ചില്ല തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്്ടു, വിഎച്ച്എസ്ഇ പരീക്ഷ മുന്‍ നിശ്ചയിച്ച തീയതിയില്‍ നടത്തുമോ അതോ തീയതി പുതുക്കി നിശ്ചയിക്കുമോ ്യ തിരുവനന്തപുരംക്തത തുടരുന്നു. പരീക്ഷ മാറ്റിവെയ്ക്കണമെന്ന സര്‍ക്കാരിന്റെ കത്തില്‍ തെരഞ്ഞെടുപ്പ് ക്കമീഷന്റെ തീരുമാനം ഇന്നലെയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ അവ്യക്തത തുടരുന്നത് ലക്ഷക്കണക്കിനു വരുന്ന വിദ്യാര്‍ഥികളേയും അവരുടെ രക്ഷിതാക്കളേയും അധ്യാപകരേയും ഒരേപോലെ ആശങ്കയിലാക്കിയിരിക്കയാണ്. പരീക്ഷ മാറ്റിവെയക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഇത് സംബന്ധിച്ച ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ അഭിപ്രായത്തിനായി അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷമാറ്റിവെയ്ക്കുന്ന കാര്യത്തില്‍ ഇന്നലെ രാത്രി വരെയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ദിവസങ്ങളായുള്ള അനിശ്ചിതത്വം തുടരുകയാണ്. മോഡല്‍ പരീക്ഷയും പൂര്‍ത്തിയാക്കി വാര്‍ഷിക പരീക്ഷയ്ക്കായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നിലവില്‍ പ്രഖ്യാപിച്ച തീയതിയില്‍ നടക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചാല്‍ ആശ്വാസകരമാകുമെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. ഇന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.