Pravasimalayaly

അവധി നല്കാതെ മുന്നണി സ്ഥാനാര്‍ഥികള്‍

തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ പങ്കെടുത്ത് മൂന്നു മുന്നണിയുടേയും സ്ഥാനാര്‍ഥികള്‍.

തിരുവനന്തപുരം:  ഒരുമാസത്തോളം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പര്യടനത്തിനു ശേഷവും ഇന്നലെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ ഓട്ടപ്പാച്ചിലില്‍ തന്നെ.  വിവാഹ , മരണ വീടുകള്‍ സന്ദര്‍ശിച്ചും തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ പങ്കെടുത്തുമാണ് സ്ഥാനാര്‍ഥികള്‍ ഇന്നലെ മണ്ഡലത്തില്‍ സജീവമായി നിന്നത്.
രാവിലെ തന്നെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിച്ചായിരുന്നു കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ് എസ് ലാലിന്റെ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ ദിനത്തെ പ്രവര്‍ത്തനം. രാവിലെ  എകെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ കോളുകള്‍. തുടര്‍ന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന  അംഗങ്ങള്‍ മുതല്‍ പ്രവര്‍ത്തകരെ വരെ കഴിയുന്നതും നേരിട്ട് വിളിച്ച് നന്ദി പറച്ചില്‍. തുടര്‍ന്ന്
ഓഫീസില്‍ എത്തി റിവ്യൂ മീറ്റിംഗ്. പ്രാഥമിക വിലയിരുത്തലില്‍  7000 നും 10000 നും  ഇടയിലുള്ള ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കണക്കുകൂട്ടലും. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാാര്‍ഥി അഡ്വ. എ ശ്രീധരന്‍ ഇന്നലെ കൂടുതല്‍ സമയവും ചിലവഴിച്ചത് സുഹൃത്തുകളുടേയും ബന്ധുക്കളുടേയും മരണവീടുകളിലായിരുന്നു. രാവിലെ നഗരൂര്‍ നെയ്ത്തുശാലയ്ക്ക് സമീപത്തുള്ള മരണവീട്ടിലെത്തി. തുടര്‍ന്ന് ആലങ്ങോട്ട് പോയി. ബൂത്ത് പ്രസിഡന്റിന്റെ മാതാവിന്റെ മരണ വാര്‍ത്ത അറിഞ്ഞാണ് അവിടെ എത്തിയത്. അവിടെ നിന്നും തട്ടത്തുമലയിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണം അവിടെയുമെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി. ഇന്ന് തെരഞ്ഞെടുപ്പ് അവലോകനം നടത്തുമെന്നും
മുന്‍  മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ വി.എസ് ശിവകുമാര്‍ ഇന്നലേയും മണ്ഡലത്തില്‍ സജീവമായിരുന്നു. തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം ഒഴിവുകിട്ടിയ ഇന്നലെ രാവിലെ തന്നെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലെത്തി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് മണ്ഡലത്തിലെ ചില കല്യാണ വീടുകളും മരണവീടുകളും സന്ദര്‍ശിച്ചു. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശിവകുമാര്‍.
വര്‍ക്കലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിആര്‍എം ഷെഫീര്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ അതേ ആവേശത്തില്‍ തന്നെ ഇന്നലെ മണ്ഡലത്തില്‍ സജീവമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് അവലോകനം നടത്തി.  നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ രാവിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പ് അവലോകനം നടത്തി. വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ.എസ് നായരും രാവിലെ മുതല്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി.
ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ഥി  ബി.എസ്് അനൂപ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ പങ്കെടുത്തു.
വോട്ടെടുപ്പിന്റെ പിറ്റേ  ദിനം ‘കണക്കുകൂട്ടലുകള്‍ക്കാണ്’ ആദ്യ മണിക്കൂറുകള്‍ ഇടതു  സ്ഥാനാര്‍ഥികള്‍ മാറ്റിവച്ചത്.
നേമത്തെ സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി  ഇന്നലെ രാവിലെ സമയം നീക്കിവച്ചത് പ്രവര്‍ത്തകരുമായുള്ള ആശയ വിനിമയത്തിന്. വട്ടിയൂര്‍ കാവില്‍ പോരാട്ടത്തിനിറങ്ങിയ വി കെ പ്രശാന്ത്, പാറശാലയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി  സി കെ ഹരീന്ദ്രന്‍ എന്നിവര്‍ മണ്ഡലത്തിലെ വിവാഹചടങ്ങുകളില്‍ പങ്കെടുത്ത് നവനമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മരണവീടുകളും സന്ദര്‍ശിച്ചു. ഒ എസ് അംബികയും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ സാന്ത്വനിപ്പിച്ചു. വി ജോയിയും ജി ആര്‍ അനിലും ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനാണ് സമയം നീക്കിവച്ചത്. ഡി കെ മുരളി ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലാണ് ആദ്യം വന്നത്. നീലലോഹിത ദാസന്‍ നാടാര്‍ നിയമസഭ ലൈബ്രറിയും കാമരാജ് ഫൗണ്ടേഷന്‍ ഓഫീസിലും എത്തി.
എന്‍ഡിഎ സ്ഥാനാര്‍ഥികളും ഇന്നലെ കൂടുതല്‍ സമയവും ചെലവഴിച്ചത് അവലോകനയോഗങ്ങള്‍ക്കായിരുന്നു.
കാട്ടാക്കടയിലെ  എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ കൃഷ്ണദാസ്  രാവിലെ തിരുവനന്തപുരത്തുള്ള എന്‍ഡിഎ തെരഞ്ഞെടുപ്പുകാര്യാലയത്തില്‍ യോഗം. തുടര്‍ന്ന് പത്രസമ്മേളനം. ഉച്ചയോടെ ചികിത്സയില്‍ കഴിയുന്ന മാറന്നല്ലൂര്‍ പഞ്ചായത്ത് അംഗം ആശയെ സന്ദര്‍ശിച്ചു. വാമനപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തഴവ സഹദേവന്‍ നടുവുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍. ആശുപത്രി വാസത്തിനിടയിലും ഫോണിലൂടെ പ്രവര്‍ത്തകരുമായും അടുത്ത സുഹൃത്തുകളുമായും ആശയവിനിമയം നടത്തൂന്നുണ്ട്.  കോവളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന്‍ ബാലരാമപുരം ബിജെപി മണ്ഡലം ഓഫീസിലെത്തി  തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച നടത്തി. ഒ

തെരഞ്ഞെടുപ്പിനിടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രയിലാണ് വര്‍ക്കലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അജി. ഇതിനിടെ ബൂത്തുതല അവലോകനയോഗം, ബൂത്ത് ഇന്‍ചാര്‍ജ്, സംയോജകരുടെയും വിലയിരുത്തല്‍യോഗം എന്നിവയിയുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ ആശുപത്രിയില്‍ നിന്നും അജി എത്തി. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക്.
നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ഇന്നലെരാവിലെ  മണ്ഡലത്തിലെ നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും ഫോണില്‍ വിളിച്ച് സംസാരിച്ചു.

Exit mobile version