തിരുവനന്തപുരം : മുകേഷുമായുള്ള വേർപിരിയൽ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് നർത്തകി മേതിൽ ദേവിക.വേർപിരിയൽ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.പരസ്പര ധാരണയിലാണ് പിരിയാൻ തീരുമാനിച്ചത്. മുകേഷും താനും രണ്ടുതരത്തിലുള്ള ആദർശമുള്ളവരാണ്. തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പുറത്തുപറയാൻ താത്പര്യപ്പെടുന്നില്ല. സൗഹാർദത്തോടെയാണ് പിരിയുന്നത്. മുകേഷ് നന്മയുള്ള വ്യക്തിയാണ്. മുകേഷിനെ വിമർശിക്കാനും കുറ്റപ്പെടുത്താനും താനില്ല. വേർപിരിയൽ സങ്കടകരമാണെന്നും എല്ലാം നല്ലതിനാകട്ടെ എന്നും അവർ പറഞ്ഞു.
നടൻ മുകേഷുമായുള്ള വേർപിരിയൽ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് മേതിൽ ദേവിക
