കേരളത്തിന്റെ പ്രതീക്ഷ തെറ്റി; സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

0
42

കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ നാലാം ബജറ്റില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രഖ്യാപമില്ല. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് സൂചന. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയെങ്കിലും കേന്ദ്ര ബജറ്റില്‍ ഇടമുണ്ടാകുമോയെന്നായിരുന്നു സംസ്ഥാനം ആകാംക്ഷയോടെ നോക്കുന്നത്. പദ്ധതിയുടെ ഡിപിആറിന് ഇതുവരെ കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും പദ്ധതിക്കു തത്വത്തില്‍ അംഗീകാരം ലഭിച്ചതിനാല്‍ കേരളത്തിനു പ്രതീക്ഷയുണ്ട്.

Leave a Reply