Sunday, January 19, 2025
HomeNewsമലയാളിക്ക് അഭിമാനമായി ഫീനിക്സ് നോർത്താംപ്ടൺ; നാലാമത് ദേശീയ ടെന്നീസ് ബോൾ ടൂർണമെന്റ് ഞായറാഴ്ച

മലയാളിക്ക് അഭിമാനമായി ഫീനിക്സ് നോർത്താംപ്ടൺ; നാലാമത് ദേശീയ ടെന്നീസ് ബോൾ ടൂർണമെന്റ് ഞായറാഴ്ച

ബാബു തോമസ്

നോർത്താംപ്ടൺ: “എല്ലാവർക്കും നമസ്കാരം, ഞാൻ ഇവിടെ ട്രിനിഡാഡ്, പോർട്ട് ഓഫ് സ്പെയിനിലാണ്, നമ്മുടെ ചേട്ടൻമാർ കൂടെയിരിപ്പുണ്ട്. വളരെ സന്തോഷം, വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ കപ്പയും മീനും വേണോ എന്നു ചോദിച്ചാണ് ഒരു ചേട്ടൻ എന്നെ വീഴ്ത്തിയത്. അതാണ് കരീബിയനിലെ ആദ്യത്തെ അനുഭവം. അപ്പോഴാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്.”

ഇൻഡ്യ – വിൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പര ആരംഭിക്കുനതിന് തലേ ദിവസം നമ്മുടെ സ്വന്തം സൻജു റ്റിറ്ററിൽ കുറിച്ചു വാക്കുകളാണിവ. ഈ വാക്കുകൾ ലോകത്തിന്റെ ഏതു കോണിൽ നിന്നും പറയുവാൻ കഴിയുക ഒരു മലയാളിക്കു മാത്രമായിരിക്കും. നാല്പതുകളിൽ മധ്യ കേരളത്തിൽ നിന്നും സഹ്യയന്റെ മലമടക്കുകളിലേക്ക് ആരംഭിച്ച പ്രയാണം വെട്ടി പിടിക്കാത്ത മനുഷ്യവാസം ഇല്ലാത്തൊരിടം ഒരു പക്ഷെ ചില ആൻഡാമൻ ദ്വീപു പോലുള്ള ചുരുക്കം പ്രദേശങ്ങൾ മാത്രമായിരിക്കും.

ഇത്രയധികം മറ്റു ജനതകളുമായി എളുപ്പത്തിൽ ഐക്യപ്പെട്ടു പോകുന്ന മറ്റൊരു സമൂഹം ലോകത്തിൽ ഉണ്ടാകുവാനിടയില്ല. അടുകാലത്ത് ഏറ്റവും കൂടുതൽ മലായാളികൾ കടന്നു വന്നിരിയുക്കുന്നിടമാണ് ബിലാത്തി ദേശം. മറ്റു ദേശങ്ങളിലേതു പോലെ തന്നെ മലയാളി ഇവിടെയും തങ്ങളുടെ സാന്ന്യധ്യം പല മേഖലകളിലും അറിയിച്ചു വരുന്നുണ്ടെങ്കിലും എടുത്തു പറയേണ്ട ഒരിടമാണ് രാജ്യത്തിലെ ക്രിക്കറ്റ് മൈതാനങ്ങൾ.

ഇന്ന് രാജ്യത്തിലെ എല്ലാ കൗണ്ടി ക്രിക്കറ്റ് ക്ലബുകളിലും മലയാളി സാന്നിധ്യമായിയെന്നു തന്നെ പറയാം. കൂടാതെ ശകത്മായ മലയാളി കൂട്ടായ്മകൾ ഉള്ളയിടങ്ങളിലെല്ലാം മലയാളി ക്രിക്കറ്റു ക്ലബുകളും രൂപീകൃതമായി കഴിഞ്ഞു. ഇത്തരം ക്ലബുകളിൽ നിന്നും യുകെയിലെ ദേശീയ ടീമുകളിലേക്ക് മലയാളികൾ എത്തി ചേരുന്ന ദിനങ്ങൾ അതിവിദൂരമായിരിക്കില്ല.

നോർത്താംപ്ടൺ ഫീനിക്സ് ക്രിക്കറ്റ് ക്ലബ് മലയാളികളുടെ അഭിമാനമായ മാറിയ ഒരു ക്ലബാണ്. ബാബു തോമസിന്റെയും റോസ് ബിൻ രാജന്റെയും കീഴിൽ ഒരു പറ്റം അർപ്പണമതികളായ ക്രിക്കറ്റ് കളിക്കാരാണ് ക്ലബിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

ഫീനിക്സ് ക്ലബ് സ്ഥാപിതമായിട്ട് നാലു വർഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന മലയാളി ക്ലബായി മാറാൻ സാധിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ ഇതിനകം ദേശീയ തലത്തിൽ മൂന്ന് ടൂർണമെന്റുകൾ വിജയകരമായി സംഘടിപ്പിയ്ക്കുയുണ്ടായി. ക്ലബിന്റെ നാലാമതു ടൂർണമെന്റാണ് ഈ മാസം 31 ന് ഞാറാഴ്ച നോർത്താംപ്ടണിൽ വച്ച് നടത്തുന്നത്.

ഇത്തവണത്തെ ടൂർണമെന്റിന് കഴിഞ്ഞ മൂന്ന് ഐ പി എൽ മത്സരങ്ങളുടെ പ്രവചന മത്സരങ്ങൾ കുറ്റമുറ്റ രീതിയിൽ ഭംഗിയായി സംഘടിപ്പിച്ച ബിലാത്തി കൂട്ടുകാർ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ പിന്തുണ കൂടി ക്ലബിന് ഉണ്ട്‌.ക്ലബിനു സ്വന്തമായി ഇന്ന് മൂന്ന് ടീമുകൾ ഉണ്ട് . പല ടൂർണമെന്റുകളിലും ഈ ടീമുകൾ ജേതാക്കളുമാണ്. വനിതാ ക്രിക്കറ്റ് ടീമും അണ്ടർ 11ലെ കുട്ടികൾക്കും വനിതകൾക്കുമായി പുതുതായി ടീമുകളുടെ രൂപികരണം പൂർത്തിയായി വരുന്നു. കൂടാതെ പല സാമൂഹ്യ സംസ്കാരിക പരിപാടികളും ക്ലബ് സംഘടിപ്പിച്ചു വരുന്നു.

ഞാറാഴ്ച ന നടക്കുന്ന ടെക് ബാങ്ക് ബിലാത്തി ക്രിക്കറ്റ് മത്സരത്തിൽ 12 ടീമുകൾ ആണ് മത്സരിക്കുന്നത്.ടൂർണമെന്റിനോടൊനു ബന്ധിച്ച് കേരള ഘട് റസ്‌റ്റോൻ്റ് സ്‌റ്റാൾ ഗ്രൗണ്ടിൽ ഉണ്ടായിരിക്കുന്നതാണ്.ബ്രേക്ഫാസ്റ്റ് : തട്ടുദോശയും നാടൻ ചമ്മത്തിയും സാമ്പാറും, പൂരി മസാല, ഉപ്പുമാവും കടല കറിയും.ഉച്ച ഭക്ഷണം : ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി.മൂന്നു മണിക്ക് കേരള ഘട് സ്റ്റാൾ: ഛായ, വാഴയ്ക്കപ്പം, പരിപ്പുവട, കപ്പ, കപ്പ ബിരിയാണി, ബീഫ് ബിരിയാണി, ചിക്കൻ ബിരിയാണി, ഘി റൈസ്, പറോട്ട, ചിക്കൻ കറി, മീൻ കറി, പോർക്ക് ഫ്രൈ,ലിവർ ഫ്രൈ, ഫ്രൂട്ട് സാലഡ്, പായസം.

മത്സരത്തിനു ശേഷം ഡി.ജെ യോടൊപ്പമുള്ള ബെല്ലി ഡാൻസ് കൂടിയാകുമ്പോൾ മത്സരം അടിപൊളിയായി പര്യയവസാനിക്കും എന്നതിൽ സംഘാടകർ ഉറപ്പായി വിശ്വസിക്കുന്നു.

Contacts:Babu: +447730883823

Rossie: +447428571013

Address:Cold Ashby Playing FieldStanford RoadCold AshbyNorthamptonNN6 6EP

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments