ത്യക്കാക്കരയില്‍ മറുപടി പറയാനിരുന്ന പിസി ജോർജിന് തടയിട്ട് പൊലീസ്; നാളെ ഹാജരാകണം

0
40

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗക്കേസിൽ പിസി ജോർജിന് വീണ്ടും നോട്ടീസ്. നാളെ രാവിലെ 11 മണിയോടെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അദ്ദേഹത്തെ ചോദ്യം ചെയ്യും. 

തൃക്കാക്കരയിൽ നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ പിസി ജോർജ് തയ്യാറെടുക്കുന്നതിനിടെയാണ് പൊലീസിന്റെ നീക്കം. മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.  

അതേസമയം ഇപ്പോഴത്തെ നാടകത്തിന് പിന്നിൽ പിണറായിയാണെന്ന് പിസി ജോർജ് വിമർശിച്ചു. സർക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്നും പിസി ജോർജ് ആരോപിച്ചു. 

Leave a Reply