Sunday, November 24, 2024
HomeNewsKeralaസഭയെ തെറ്റിദ്ധരിപ്പിച്ചു: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി മാത്യു കുഴൽനാടൻ

സഭയെ തെറ്റിദ്ധരിപ്പിച്ചു: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ അവകാശലംഘനത്തിന് നോട്ടിസ് നൽകി. സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കർക്ക് നോട്ടിസ് നൽകിയത്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടിസ്. 

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് സ്ഥാപനത്തിന്റെ ഡയറക്ടർ ജെയ്ക് ബാലകുമാർ അവരുടെ മെന്റ്റർ ആണെന്ന് പറഞ്ഞിരുന്നത് മാത്യു കുഴൽനാടൻ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അടിയന്തര പ്രമേയ ചർച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ‘മാത്യു കുഴൽ നാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റർ ആയിട്ടുണ്ടെന്ന് മകൾ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും പറഞ്ഞിരുന്നു. സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്. എന്തും പറയാമെന്നതാണോ ‘ എന്നും മുഖ്യമന്ത്രി ക്ഷോഭത്തിൽ പറഞ്ഞു. 

വെബ് സൈറ്റിന്റെ ആർക്കൈവ്സ് രേഖകൾ പ്രകാരം 2020 മെയ് 20 വരെ എക്‌സലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ ജെയ്ക് ബാലകുമാർ കമ്പനിയുടെ ഫൗൻഡേഴ്‌സിന്റെ മെന്റർ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജെയ്ക് ബാലകുമാറുമായുള്ള പ്രഫഷണൽ ബന്ധത്തേക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തെളിവുകളും അവാകാശലംഘന നോട്ടിസിനൊപ്പം സ്പീക്കർക്ക് നൽകി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments