നോട്ടിങ്ങാം: ലോക കബഡി ദിനവും നിറങ്ങളുടെ ഉത്സവമായ ഹോളിയോടും അനുബന്ധിച്ച് 2024 മാർച്ച് മാസം 24 ന് ഇംഗ്ലണ്ടിലെ പ്രശസ്ത കബഡി ടീമുകളായ നോട്ടിങ്ങാം റോയൽസും വുസ്റ്റർ റോയൽസും തമ്മിൽ കമ്പഡി മത്സരം നടത്തുവാൻ തീരുമാനിച്ചു. ജൂബിലി ക്യാമ്പസ് നോട്ടിങ്ങാം യൂണിവേഴ്സിറ്റിയിലാണ് ഞാറാഴ്ച ഉച്ചക്ക് ശേഷം 1:30 മുതൽ 5 മണിവരെയാണ് നോട്ടിങ്ങാം റോയൽസും വൂസ്റ്റർ റോയൽസും തമ്മിലുള്ള വാശിയേറിയ മത്സരത്തിന് വേദിയാകുന്നത്.

കബഡി മത്സരവും അന്നേ ദിവസത്തെ ഹോളി ആഘോഷങ്ങളും വിജയകരമായി നടത്തുവാനുള്ള എല്ലാ സജീകരണങ്ങളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.

മത്സര വേദിജൂബിലി ക്യാമ്പസ്നോട്ടിങ്ങാം യൂണിവേഴ്സിറ്റി 7301 വുലാട്ടൻ റോഡ്, ലെന്റൺ, നോട്ടിങ്ങാം NG8 1BB