നോട്ടിങ്ഹാമിന്റെ മണ്ണിലും മഹാബലി തമ്പുരാൻ വന്നിറങ്ങി.

ചെണ്ടമേളവും ആർപ്പുവിളികളും
ഓണക്കളിക്കളികളുമായി നോട്ടിങ്ഹാം എൻ എം സി എയുടെ നേതൃത്വത്തിൽ ഓണാഘോഷം ഗംഭീരമാക്കി.


അത്തം മുതൽ പത്ത് വരെയുള്ള ഓണ നാളുകളുടെ ഓർമ്മകൾ ഉണർത്തി എൻ എം സി എ നടത്തിയ ഓണാഘോഷം. ഓണ സദ്യയും ഓണം ആഘോഷങ്ങൾക്ക് കൊഴുപ്പേകി


എൻ എം സി എ യുടെ പ്രസിഡന്റ് സാവിയോ ജോസഫ്, സെക്രട്ടറി റോയ്, വൈസ് പ്രസിഡന്റ് ബിജോയ്, ക്യാഷ്യർ സാജൻ പൗലോസ്, ജോയിന്റ് സെക്രട്ടറി അശ്വിൻ, സ്പോർട്സ് കോ ഓർഡിനേറ്റർ ആയ അഭിലാഷ്, ടോമിച്ചൻ, രാജേഷ് തുടങ്ങിയവർ ഓണം ആഘോഷ പരിപാടികൾ വർണ്ണാഭമാക്കാൻ നേതൃത്വം നൽകി





ലീലാമ്മ, മനോജ് നായർ എന്നിവരുടേ അവതാരണ മികവ് ഓണാഘോഷ പരിപാടികൾ സന്തോഷത്തിന്റെ നെറുകയിൽ എത്തിച്ചു

മത്സര വിജയികൾക്കുള്ള ട്രോഫികൾ എൻ എം സി എ ഭാരവാഹികൾ വിതരണം ചെയ്തു

