നോട്ടിങ്ഹാം : യേശുക്രിസ്തുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മകൾ ഉണർത്തി നോട്ടിങ്ഹാമിലെ സീറോ മലബാർ ചർച്ചിൽ ഫാദർ ജോബി ഇടവഴിയ്ക്കൽ അച്ഛന്റെ നേതൃത്വത്തിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾ കർമ്മങ്ങൾ ഭക്തി സാന്ദ്രമായി.



കുരുത്തോലകൾ കൈകളിലെന്തി വിശ്വാസ സമൂഹം പീഡാനുഭവ വാരത്തിലേയ്ക്കും വലിയ നോമ്പിന്റെ അവസാന വാരത്തിലേയ്ക്കും കടന്നു.


ആശിർവദിച്ച കുരുത്തോലകൾ രക്ഷയുടെ അടയാളമായി വിശ്വാസികൾ പാവനമായി സ്വീകരിച്ചു.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ജനം രാജാധിരാജനേ ഒലിവ് ചിലകളും ഈന്തപ്പനയോലകളും വസ്ത്രങ്ങളും വീശി ഓശാന ഓശാന ദാവീദിൻ സുതന് ഓശാന എന്ന് ഉദ്ഘോഷിച്ച് കഴുതക്കുട്ടിയുടെ പുറത്ത് ജെറുസലേം നഗര വീഥിയിലൂടെ പൗരണിക ദേവാലയത്തിന്റെ സുവർണ്ണ കാവടത്തിലേയ്ക്ക് ആനയിച്ച നിമിഷങ്ങൾ പ്രിയ വൈദികന്റെ ശിശ്രൂഷകളാൽ ദൈവജനത്തിന്റെ വിശ്വാസ ജീവിതത്തെ സമ്പന്നമാക്കി.

പ്രത്യേകമായ പാട്ടുകുർബാനയും കുരുത്തോല പ്രദക്ഷിണവും ഉണ്ടായിരുന്നു.ബ്രിട്ടനിൽ പിടിമുറുക്കിയ കോവിഡിൽ നിന്നും കരകയറുന്ന ദൈവജനം പ്രാർത്ഥനയിൽ മുഴുകി
