Pravasimalayaly

‘കോടതി വിധി തെറ്റ്’; ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ

ബലാത്സം​ഗ കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ. വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകി.

തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. കോടതി വിധി തെറ്റായ രീതിയിൽ എന്നും അപ്പീലിൽ കന്യാസ്ത്രീ പറയുന്നു.

ഇതിനിടെയാണ് ഫ്രാൻകോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ ഉത്തരവിനെതിരെ സർക്കകാരും അപ്പീൽ നൽകുന്നത്. എ.ജി.ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകണമെന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കോട്ടയം സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോയ കുറ്റ വിമുക്തനാക്കിയിരുന്നു.

Exit mobile version