നഴ്സിംഗ് റിക്രൂട്മെന്റ് ശരവേഗത്തിൽ : ബ്രിട്ടനിലേയ്ക്ക് നേഴ്സ്മാരുടെ ഒഴുക്ക് തുടരുന്നു

0
36

ലണ്ടൻ

കോവിഡിനെ തുടർന്നുണ്ടായ വിലക്കുകളിൽ ഇളവ് വരുത്തിയതോടെയും യാത്ര സൗകര്യങ്ങൾ പുനരാരംഭിച്ചതോടെയും ബ്രിട്ടനിലേക്കുള്ള നേഴ്സ്മാരുടെ ഒഴുക്ക് ഗണ്യമായി വർധിച്ചു. കോവിഡിന്റെയും ബ്രെക്സിറ്റിന്റെയും പശ്ചാത്തലത്തിൽ വലിയ തൊഴിലവസരങ്ങളാണ് നഴ്സിംഗ് മേഖലയിൽ തുറന്നിട്ടിരിയ്ക്കുന്നത്. ആകർഷകമായ ശമ്പള പാക്കേജും വിസ ആനുകൂല്യങ്ങളും യുകെയിൽ ലഭ്യമാണ്.

ഈ വർഷം മാർച്ച് മാസം മുൻപ് തന്നെ നടന്ന എൻ എച്ച് എസ് റിക്രൂട്മെന്റിൽ എത്തിയ 459 നഴ്സ്മാരിൽ ഭൂരിഭാഗവും മലയാളികളാണ്.

വന്ദേമാതരം മിഷന്റെ ഭാഗമായാണ് നേഴ്സ്മാർ യുകെയിലെത്തിയത്. കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് വിമാന സൗകര്യം ലഭ്യമാണ്.

Leave a Reply