കേരളത്തിലെ വന സമ്പത്തിന്റെയും വന്യജീവികളുടെയും പരിപാലനത്തിനായി നിലകൊള്ളുന്ന കേരള വനം വന്യജീവി വകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് എൻ സി കെ യുടെ യുവജനവിഭാഗമായ എൻ വൈ സി കെ എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു. സംസ്ഥാന വ്യാപകമായി നടന്ന വനം കൊള്ളയിൽ അന്വേഷണം അട്ടിമറിക്കാൻ വകുപ്പ് മന്ത്രി ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചും ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ വനംകൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, മുൻ റവന്യൂ വനം വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂൺ 16 ബുധനാഴ്ച രാവിലെ 10 30 ന് പാലാരിവട്ടം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തുവാൻ എൻ വൈ സി കെ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ പ്രസിഡണ്ട് അൽത്താഫ് സലിം അറിയിച്ചു.
പ്രക്ഷോഭ സമരം എൻ സി കെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പ്രദീപ് പാറപ്പുറം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എൻ സി കെ സംസ്ഥാന ട്രഷറർ സിബി തോമസ്, എൻ സി കെ ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പി എസ് പ്രകാശൻ, ജൂഡോ പീറ്റർ, ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പാടിവട്ടം, ജില്ലാ ട്രഷറർ ടി എം സൂരജ് എൻ വൈ സി കെ സംസ്ഥാന ജനറൽ സെക്രട്ടറി ജിപ്സൺ ജോൺ, എൻ വൈ സി കെ ജില്ലാ വൈസ് പ്രസിഡണ്ട് റെജിൻ പി രഞ്ജൻ എന്നിവർ പങ്കെടുക്കും.