മരണ വാർത്ത 24:06:2021
.
ബുറൈമി
29 വർഷത്തോളമായി ഒമാനിലെ ബുറൈമിയിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്തിരുന്ന വളാഞ്ചേരി വെട്ടിച്ചിറ സ്വദേശി പരേതനായ ചാത്തേരി മരക്കാർ കുട്ടി മകൻ മൊയ്‌തീൻ (60) ബുറൈമി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് (24:06:2021) കാലത്ത് കോവിഡിനെ തുടർന്ന് മരണപ്പെട്ടു.
കോവിഡ് ബാധിതനായി ഒരാഴ്ചയിലധികം ഹോസ്പിറ്റലിൽ ആയിരുന്നു.
ഭാര്യ: സഫിയ്യ,
മക്കൾ: മുഹമ്മദ് റഫീഖ്, മുഹമ്മദ് റംഷാദ്, ഫാത്തിമ റീഫ, മുഹമ്മദ് ഷിബിൻ.
സഹോദരങ്ങൾ: കോയക്കുട്ടി, ജമീല, റൂഖിയ്യ, സുലൈഖ.
35 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ആളായിരുന്നു. ആദ്യകാല 6 വർഷം UAE യിലും, 29 വർഷത്തോളമായി ബുറൈമിയിലും ഹോട്ടൽ മേഖലയിൽ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുറൈമിയിൽ തന്നെ മറവ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.