നാട്ടിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്തിയ കണ്ണൂർ കല്യാശ്ശേരി സ്വദേശി മരണമടഞ്ഞു

0
78

നാട്ടിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്തിയ കണ്ണൂർ കല്യാശ്ശേരി സ്വദേശി മരണമടഞ്ഞു

അവധിക്ക് ശേഷം നാട്ടിൽ നിന്നു തിരിച്ചെത്തിയ കണ്ണൂർ കല്യാശ്ശേരി സ്വദേശി കണ്ടത്തിൽ പ്രദീപ് (51) അന്തരിച്ചു. ദക്ഷിണ സൗദിയിലെ കമീസ് മുസൈത്തിന് അടുത്ത് തത്ലീസിലാണ് മരണപ്പെട്ടത്. അവധിക്ക് നാട്ടിൽ നിന്നും സ്ഥലത്തെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് മരണം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു. തത്ലീസിൽ 25 വർഷമായി സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ സാജിലാ, മക്കൾ കീർത്തന, സാന്ദ്ര. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നു

പ്രവാസി മലയാളി യുടെ ആദരാഞ്ജലികൾ

Leave a Reply