ബെൻഡിഗോ
ബെൻഡിഗോ ബൂർട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയ ലിസി മോൾ ഷാജി നിര്യാതയായി. കോട്ടയം ജില്ലയിലെ കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യയാണ് മരിച്ച ലിസ്സി. കോട്ടയം ആപ്പാഞ്ചിറ പൂഴിക്കോൽ പൈയാംതടത്തിൽ പരേതനായ പാപ്പച്ചന്റെയും ത്രേസിയാമ്മയുടെയും മകളാണ്.
സഹോദരങ്ങൾ : ടെസ്സി സാബു(Brisbane), റവ .ഫാ.ജോർജ്PS (Saletian Congregation Bangalore ), ജോൺസൺപൈയാംതടത്തിൽ ആപ്പാഞ്ചിറ എന്നിവരാണ്. കഴിഞ്ഞ ആറുവർഷമായി ബെൻഡിഗോയിൽ താമസിച്ചു വരുകയായിരുന്നു. ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബെൻഡിഗോ ബേയ്സ് ഹോസ്പിറ്റലിൽ ക്യാൻസർ ബാധയെ തുടർന്ന് മരണപ്പെട്ടുകയായിരുന്നു.മൃതദേഹം കേരളത്തിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു.